കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ബോറിസ് ജോണ്‍സണ്‍ യു.കെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ബോറിസ് ജോണ്‍സണ്‍ യു.കെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു.


ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ബോറിസ് ജോണ്‍സണ്‍ യു.കെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. ബോറിസ് ജോണ്‍സന്റെ രാജിയുണ്ടാവുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.ഇതിന് പിന്നാലെയാണ് രാജി.സര്‍ക്കാറില്‍ നിന്നും കൂട്ടരാജിയുണ്ടായതോടെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴിയാന്‍ ജോണ്‍സണ്‍ നിര്‍ബന്ധിതനായത്. 

കഴിഞ്ഞ 48 മണിക്കൂറിനിടെ 50ഓളം മന്ത്രിമാരാാണ് യു.കെ സര്‍ക്കാറില്‍ നിന്നും രാജിവെച്ചത്. ജോണ്‍സണ്‍ പ്രധാനമന്ത്രിയായി ഇരിക്കാന്‍ യോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. ബോറിസ് ജോണ്‍സനെതിരെ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നതാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളുടെ കൂട്ടരാജിക്ക് കാരണം.

അതേസമയം, അടുത്ത ഒക്ടോബര്‍ വരെ ബോറിസ് ജോണ്‍സണ്‍ കാവല്‍പ്രധാനമന്ത്രിയായി തുടരും. അതിന് ശേഷമായിരിക്കും യു.കെയില്‍ പുതിയ പ്രധാനമന്ത്രി സ്ഥാനമേറ്റെടുക്കുക. 2019ലാണ് 58കാരനായ ജോണ്‍സണ്‍ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പാര്‍ട്ടി നടത്തിയത് ഉള്‍പ്പടെ നിരവധി വിവാദങ്ങള്‍ ജോണ്‍സനെതിരെ ഉയര്‍ന്നിരുന്നു.