കോവിഡ് ജാഗ്രതയില്‍ രാജ്യം; 24 മണിക്കൂറിനിടെ 236 പുതിയ രോഗികള്‍

കോവിഡ് ജാഗ്രതയില്‍ രാജ്യം; 24 മണിക്കൂറിനിടെ 236 പുതിയ രോഗികള്‍


 

കോവിഡ് വ്യാപനത്തില്‍ ജാഗ്രത തുടരുന്നതിനിടെ രാജ്യത്ത് 236 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 3,424 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ആഗോളതലത്തിലെ കോവിഡ് കേസുകളുടെ വര്‍ധന കണക്കിലെടുത്ത് ചൊവ്വാഴ്ച മുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ ആശുപത്രികളില്‍ ഓക്സിജന്റെയും പ്രവര്‍ത്തനക്ഷമമായ ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും ലഭ്യതയും ഉറപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍, തായ്ലന്‍ഡ്, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് RT-PCR ടെസ്റ്റ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ചൈനയില്‍ കോവിഡ് കേസുകളുടെ വര്‍ദ്ധനവ് ആഗോള ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കാനും കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്.