കൊവിഡ്: യുഎസ്സില്‍ തുടര്‍ച്ചയായി 22ാം ദിവസവും മരണം 2000 കവിഞ്ഞു

കൊവിഡ്: യുഎസ്സില്‍ തുടര്‍ച്ചയായി 22ാം ദിവസവും മരണം 2000 കവിഞ്ഞു


വാഷിങ്ടണ്‍: യുഎസ്സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് 19 ബാധിച്ച്‌ 2000ത്തിലേറെപ്പേര്‍ മരിച്ചതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകശാല പുറത്തിറക്കിയ റിപോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം മാത്രം 2,064 പേരാണ് മരിച്ചതെന്ന് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.

തുടര്‍ച്ചയായി 22ാം ദിവസാണ് യുഎസ്സില്‍ 2000ത്തില്‍ അധികം കൊവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് ബാധ കുത്തനെ ഉയര്‍ന്ന മെയ് മാസത്തില്‍പോലും ഇത്രയും കനത്ത മരണനിരക്ക് റിപോര്‍ട്ട് ചെയ്തിരുന്നില്ല.

രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗബാധ ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 1,95,500 ആയിരുന്നു.

രാജ്യത്ത് ഇതുവരെ 12.8 ദശലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,62,000 പേര്‍ മരിച്ചു. ടെക്‌സാസിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്, 1.22 ദശലക്ഷം. തൊട്ടുതാഴെ കാലിഫോര്‍ണിയയാണ്, 1.16 ദശലക്ഷം. ടെക്‌സാസില്‍ 21,534 പേര്‍ മരിച്ചു, കാലിഫോര്‍ണിയയില്‍ മരണങ്ങളുടെ എണ്ണം 18,934 ആയി.