പോർച്ചുഗലിനായി ഇനിയൊരു ലോകകപ്പിൽ താനുണ്ടാവില്ലെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
പോർച്ചുഗലിനായി ഇനിയൊരു ലോകകപ്പിൽ താനുണ്ടാവില്ലെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിനായി ലോകകപ്പ് നേടുകയെന്ന തന്റെ സ്വപ്നം അവസാനിച്ചതായി റൊണാൾഡോ പറഞ്ഞു. ഇൻസ്റ്റഗ്രാമിലെഴുതിയ കുറിപ്പിലാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്. മികച്ച കളിക്കാരുടെയും ലക്ഷക്കണക്കിന് പോർച്ചുഗലുകാരുടെ പിന്തുണയിൽ അഞ്ച് ലോകകപ്പുകളിലും സ്കോർ ചെയ്യാൻ സാധിച്ചു. താൻ തന്റെ എല്ലാം നൽകി. മൈതാനത്ത് എല്ലാം ഉപേക്ഷിച്ചു. താൻ ഒരിക്കലും പോരാട്ടത്തിന് മുഖം തിരിച്ചിട്ടില്ല, ആ സ്വപ്നം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്നും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറയുന്നു
രാജ്യത്തിനുവേണ്ടി താൻ തന്നെത്തന്നെ സമർപ്പണം ചെയ്താണ് കളിച്ചതെന്നും ടീമംഗങ്ങൾക്കും രാജ്യത്തിനും നേരെ ഒരിക്കലും പുറംതിരിഞ്ഞുനിന്നില്ലെന്നും റൊണോ പറയുന്നു. നോക്കൗട്ടിൽ പകരക്കാരുടെ ബെഞ്ചിൽ റോണോയെ കോച്ച് ഇരുത്തിയതിനു പിന്നാലെ നിരവധി കഥകൾ പുറത്തുവന്നിരുന്നു. കോച്ച് സാന്റോസുമായി സൂപ്പർ താരം ഉടക്കിയെന്നും ടീം വിടുമെന്നുമായിരുന്നു വാർത്തകളിലൊന്ന്. എന്നാൽ ഇതെല്ലാം നിഷേധിക്കുകയാണ് താരം.