വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് സൈബര്‍ സുരക്ഷാഏജന്‍സിയുടെ ജാഗ്രതാ നിര്‍ദേശം.

വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് സൈബര്‍ സുരക്ഷാഏജന്‍സിയുടെ ജാഗ്രതാ നിര്‍ദേശം.


വാ​ട്സ്‌ആ​പ്പ് ഉ​പ​യോ​ക്ത​ാക്ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി രാ​ജ്യ​ത്തെ സൈ​ബ​ര്‍ സു​ര​ക്ഷാ ഏ​ജ​ന്‍​സി​യാ​യ സേ​ര്‍​ട്ട് ഇ​ന്‍(​ഇ​ന്ത്യ​ന്‍ കം​പ്യൂ​ട്ട​ര്‍ എ​മ​ര്‍​ജ​ന്‍​സി റെ​സ്പോ​ണ്‍സ് ടീം). ​ കൃ​തി​മ​മാ​യ കോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വാ​ട്സ്‌ആ​പ്പി​ല്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച്‌ ഫോ​ണി​ലെ​യും മ​റ്റും വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​ന്‍ ഹാ​ക്ക​റി​ന് അ​വ​സ​രം ന​ല്‍​കു​ന്ന സാ​ങ്കേ​തി​ക പി​ഴ​വ് വാ​ട്സ്‌ആ​പ്പി​ലു​ണ്ടെ​ന്നാ​ണ് സേ​ര്‍​ട്ട് ഇ​ന്‍ ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്.

ആ​ന്‍​ഡ്രോ​യി​ഡ് പ്ലാ​റ്റ്ഫോ​മി​ല്‍ 2.21.4.18 വേ​ര്‍​ഷ​നു മു​ന്പു​ള്ള വേ​ര്‍​ഷ​നു​ക​ളി​ലും എെ​ഒ​എ​സി​ല്‍ 2.21.32 വേ​ര്‍​ഷ​നു മു​ന്പു​ള്ള​വ​യി​ലു​മാ​ണ് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. വാ​ട്സ്‌ആ​പ്പ് ബി​സി​ന​സി​ലും ഇ​തേ പ്ര​ശ്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​പ്പി​ള്‍ സ്റ്റോ​റി​ല്‍​നി​ന്നും പ്ലേ ​സ്റ്റോ​റി​ല്‍​നി​ന്നും ഏ​റ്റ​വും പു​തി​യ വാ​ട്സ്‌ആ​പ്പ് വേ​ര്‍​ഷ​നി​ലേ​ക്ക് അ​പ്ഡേ​റ്റ് ചെ​യ്താ​ല്‍ സു​ര​ക്ഷാ ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​മെ​ന്നും സേ​ര്‍​ട്ട് ഇ​ന്‍ അ​റി​യി​ച്ചു.

പു​ത്ത​ന്‍ ഫീ​ച്ച​റു​ക​ള്‍: 

പു​ത്ത​ന്‍ ഫീ​ച്ച​റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച്‌ വാ​ട്സ്‌ആ​പ്പ്. വീ​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും വ​ലി​യ പ്രി​വ്യൂവി​ല്‍ കാ​ണാ​നു​ള്ള സം​വി​ധാ​ന​മാ​ണ് പു​തി​യ ഫീ​ച്ച​റു​ക​ളി​ല്‍ ഒ​ന്ന്.

ഈ ​ഫീ​ച്ച​ര്‍ നി​ല​വി​ല്‍ എെ​ഒ​എ​സ് ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കാ​ണ് ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. വൈ​കാ​തെ ആ​ന്‍​ഡ്രോ​യ്ഡ് പ്ലാ​റ്റ്ഫോ​മി​ലും വ​രും.

ഡി​സ​പ്പി​യ​റിം​ഗ് മെ​സേ​ജ് ഫീ​ച്ച​ര്‍ ഗ്രൂ​പ്പി​ലെ എ​ല്ലാ​വ​ര്‍​ക്കും പ്ര​വ​ര്‍​ത്തി​പ്പിക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ര​ണ്ടാ​മ​ത്തെ പു​തി​യ ഫീ​ച്ച​ര്‍.

എ​ന്നി​രു​ന്നാ​ലും ഗ്രൂ​പ്പു​ക​ളി​ല്‍ അ​ഡ്മി​ന്‍​മാ​ര്‍​ക്കു മാ​ത്രം ഡി​സ​പ്പി​യ​റിം​ഗ് മെ​സേ​ജ് ഫീ​ച്ച​ര്‍ പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന ത​ര​ത്തി​ല്‍ സെ​റ്റിം​ഗ്സ് ക്ര​മീ​ക​രി​ക്കാ​നാ​വും. ആ​ന്‍​ഡ്രോ​യ്ഡ് പ്ലാ​റ്റ്ഫോ​മി​ല്‍ നേ​ര​ത്തെ ത​ന്നെ ഈ ​ഫീ​ച്ച​ര്‍ എ​ത്തി​യി​രു​ന്നു.