ഞങ്ങൾ തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നു ; പ്രദീപിനെതിരെ ദയ

25 വയസ് ഉള്ള സമയം തൊട്ടേ പ്രദീപേട്ടനെ അറിയാം

ഞങ്ങൾ തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നു  ; പ്രദീപിനെതിരെ ദയ


ബിഗ് ബോസിലേക്ക് വരുമ്പോൾ തന്നെ പ്രദീപിനെ അറിയാം. 25 വയസ് ഉള്ള സമയം തൊട്ടേ പ്രദീപേട്ടനെ അറിയാം. പക്ഷേ, ബിഗ് ബോസിലേക്ക് വന്ന ശേഷം അറിയാത്ത പോലെയാണ് പെരുമാറിയത്. ഞാൻ കോട്ടയത്ത് കംപ്യൂട്ടർ കോഴ്‌സും പെയിന്റിങ്ങും ചെയ്‌തിരുന്ന സമയമാണ്. ചങ്ങനാശേരിയിൽ ഒരു വീട്ടുജോലിയും ചെയ്‌തിരുന്നു. ആ സമയത്താണ് പ്രദീപേട്ടനെ പരിചയപ്പെടുന്നത്. ഒരു വർഷത്തോളം പ്രദീപേട്ടൻ എന്നെ ഫോൺ വിളിക്കുകയും സംസാരിക്കുകയും ചെയ്‌തിരുന്നു. പിന്നീട് എന്നിൽ നിന്ന് അകലുകയായിരുന്നു. ഞാൻ വലിയൊരു നടനാണ് എന്നു പറഞ്ഞാണ് ആ ബന്ധം പ്രദീപേട്ടൻ തള്ളികളഞ്ഞത്” ദയ പറഞ്ഞു.

 

ബിഗ് ബോസിൽ എത്തിയ ശേഷം തന്നെ അറിയും എന്ന പരിചയം പോലും പ്രദീപേട്ടൻ കാണിച്ചില്ല. പരിചയം കാണിച്ചില്ലെന്ന് മാത്രമല്ല രണ്ട് ആറ്റംബോംബുകളാണ് ബിഗ് ബോസിൽ എത്തിയിരിക്കുന്നതെന്ന് തന്നെ കുറിച്ച് പറയുകയും ചെയ്‌തു. ഒരു സുഹൃത്ത് എന്ന നിലയിൽ യാതൊരു ക്വാളിറ്റിയുമില്ലാത്ത ആളാണ് പ്രദീപെന്നും ദയ പറഞ്ഞു. നോമിനേഷനിൽ പ്രദീപിന്റെ പേരാണ് ദയ അശ്വതി പറഞ്ഞത്. അതിനു തക്കതായ കാരണമുണ്ടെന്നും ദയ പറയുന്നു.