കറുപ്പ് ഗൗണിൽ ഗ്ലാമറസ് ലുക്കിൽ പ്രിയ വാര്യർ, വൈറലായി ഫോട്ടോസ്.

കറുപ്പ് ഗൗണിൽ ഗ്ലാമറസ് ലുക്കിൽ പ്രിയ വാര്യർ, വൈറലായി ഫോട്ടോസ്.


ഒറ്റകണ്ണിറുക്കലിലൂടെ  ലക്ഷക്കണക്കിന് ആരാധകരെ നേടിയ താരമാണ് പ്രിയവാര്യർ.   ‘മാണിക്യ മലരായ’ എന്ന ഗാനത്തിലെ പ്രിയയുടെ കണ്ണിറുക്കൽ വൈറലായെങ്കിലും അഭിനയം വിമർശനങ്ങൾ ഏറ്റുവാങ്ങി.സിനിമ പുറത്തിറങ്ങിയതോടെ ട്രോളന്മാരുടെയും പ്രിയങ്കരിയായി പ്രിയ മാറി.

മലയാളത്തിൽ പിന്നീട് ചിത്രങ്ങൾ ഒന്നുമില്ല എങ്കിലും ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ. താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്.‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തി. ഇതിനിടെ സ്നേഹവും വിമർശനവുമെല്ലാം പ്രിയയെ തേടിയെത്തി.അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ പ്രിയ വാര്യർ തന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്. കറുപ്പ് ഗൗണിലാണ് താരം ഉള്ളത്.ചിത്രത്തിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഉള്ളത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്