കാബൂളിൽ നിന്നും പറന്നുയർന്ന യു എസ് വിമാനത്തിന്റെ ടയറുകളിൽ ശരീരാവശിഷ്ട്ടം

കാബൂളിൽ നിന്നും പറന്നുയർന്ന യു എസ് വിമാനത്തിന്റെ ടയറുകളിൽ ശരീരാവശിഷ്ട്ടം


വാഷിങ്ടൻ ∙ കാബൂളില്‍നിന്ന് ടേക് ഓഫ് ചെയ്ത യുഎസ് വ്യോമസേനയുടെ ചരക്കുവിമാനത്തില്‍നിന്നു വീണ് നിരവധി പേര്‍ മരിച്ചതായി സ്ഥിരീകരണം. സംഭവത്തെക്കുറിച്ചു യുഎസ് അന്വേഷണം പ്രഖ്യാപിച്ചു. യുഎസ് വ്യോമസേന സി–17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഒഴിപ്പിക്കലിനാവശ്യമായ വസ്തുക്കള്‍ എത്തിക്കാനാണെന്നും, ജനം തിരക്കിക്കയറിയതോടെ ചരക്ക് ഇറക്കാതെ ടേക് ഓഫ് ചെയ്തെന്നുമാണു വിശദീകരണം.

ഖത്തറിലെ അല്‍ ഉദൈദ് വ്യോമത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ ടയറില്‍നിന്നു ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. താലിബാൻ അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാനിൽ പരിഭ്രാന്തരായ ജനങ്ങളുടെ കൂട്ട പലായനമാണ്. ഇതിനിടെയാണു കാബൂൾ വിമാനത്താവളത്തിൽ യുഎസ് സേനാവിമാനത്തിലേക്കു തൂങ്ങിക്കയറിയ 7 പേർ വീണു മരിച്ചത്. മനുഷ്യര്‍ വിമാനത്തില്‍നിന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എത്ര പേരാണു മരിച്ചതെന്ന് യുഎസ് വ്യക്തമാക്കിയിട്ടില്ല.

വാട്സാപ്പിൽ വാര്ത്തകള് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്ത്തകള് ടെലെഗ്രാമിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ