ദുബായ് മറീന മെട്രോ സ്റ്റേഷന് പുതിയ പേര്

ദുബായ് മറീന മെട്രോ സ്റ്റേഷന് പുതിയ പേര്


ദുബായ്∙ ദുബായ് മറീന മെട്രോ സ്റ്റേഷൻ ഇനി അറിയപ്പെടുക ശോഭാ റിയാൽറ്റി സ്റ്റേഷൻ എന്ന പേരിൽ. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ)യാണ് സ്റ്റേഷന് പുനർനാമകരണം ചെയ്തത്.

ആർടിഎയും ശോഭയും തമ്മിൽ ദീർഘകാലത്തേയ്ക്ക് ബിസിനസ് ബന്ധത്തിലേർപ്പെട്ടിരിക്കുകയാണെന്ന് ആർടിഎ കമേഴ്സ്യൽ ഡയറക്ടർ ഇബ്രാഹിം അൽ ഹദ്ദാദ് പറഞ്ഞു. മലയാളിയായ പി.എൻ.സി.മേനോൻ ചെയർമാനായുള്ള കമ്പനിയാണ് ശോഭാ റിയാൽറ്റി.