പോര്‍ച്ചുഗല്‍- യുറുഗ്വാ മത്സരത്തിനിടെ കൈയില്‍ മഴവില്‍ നിറത്തിലുള്ള പതാക പിടിച്ച് മൈതാനത്ത് ഇറങ്ങി യുവാവ്.
ദോഹ : പോര്‍ച്ചുഗല്‍- യുറുഗ്വാ മത്സരത്തിനിടെ കൈയില്‍ മഴവില്‍ നിറത്തിലുള്ള പതാക പിടിച്ച് മൈതാനത്ത് ഇറങ്ങി യുവാവ്. സൂപ്പര്മാന് ടീ-ഷര്‍ട്ട് ധരിച്ച യുവാവ്, കൈയില്‍ മഴവില്‍ നിറത്തിലുള്ള പതാക പിടിച്ച് മൈതാനത്തിലൂടെ ഓടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മത്സരം അല്‍പ്പ സമയം തടസപ്പെട്ടിരുന്നു. മുന്‍ഭാഗത്ത് 'സേവ് യുക്രെയ്ന്' എന്നും പിന്നില്‍ ' റെസ്പെക്ട് ഫോര്‍ ഇറാനിയന്‍ വുമണ്‍' എന്നും എഴുതിയ ടീ-ഷര്‍ട്ട് ധരിച്ചാണ് യുവാവ് എത്തിയിരുന്നത്.പ്രതിഷേധക്കാരനെ പിന്തുടര്ന്ന് സുരക്ഷാ ജീവനക്കാരന് പിറകേ ഓടി. തുടര്‍ന്ന് യുവാവ് ഉപേക്ഷിച്ച മഴവില്‍ നിറത്തിലുള്ള പതാക റഫറി പുറത്തേക്ക് നീക്കുകയായിരുന്നു. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് എല്‍ജിബിറ്റിക്യൂ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന 'വണ്‍ ലൗ' ആം ബാന്‍ഡ് ധരിക്കാനോ ആരാധകര്‍ക്ക് മഴവില്‍ നിറങ്ങളിലുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കാനോ അനുമതിയുണ്ടായിരുന്നില്ല. ഇതിനിടെയാണ് മഴവില്‍ പതാകയുമായി യുവാവ് മൈതാനത്തിലൂടെ ഓടിയത്.
ഇതിനിടെ എല്‍ജിബിറ്റിക്യൂ വിഭാഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ രംഗത്ത് വന്നിരുന്നു . ഫിഫ വിലക്കിയ 'വണ്‍ ലവ്' ആം ബാന്‍ഡിന് പകരം മഴവില്ലിന്റെ നിറമുള്ള ഡയമണ്ട് റിസ്റ്റ് വാച്ച് ധരിച്ചാണ് കെയ്ന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇറാനെതിരായ ഇംഗ്ലണ്ടിന്റെ മത്സരത്തിന് മുന്നോടിയായാണ് മഴവില്‍ വാച്ച് ധരിച്ച് കെയ്ന്‍ രംഗത്തെത്തിയത്.