എൻജിനിയറിങ് വിദ്യാർത്ഥികൾക്ക് സൗജന്യ ക്ലാസ്സിന് അപേക്ഷിക്കാം

എൻജിനിയറിങ്  വിദ്യാർത്ഥികൾക്ക്  സൗജന്യ ക്ലാസ്സിന് അപേക്ഷിക്കാം


 

മോഡൽ ഫിനിഷിങ് സ്‌കൂളും ഗിഫ്റ്റ് - സമുന്നതിയും പട്ടികജാതി - പട്ടികവർഗ വകുപ്പും സംയുക്തമായി നടത്തി വരുന്ന പട്ടികജാതി - പട്ടികവർഗ എൻജിനിയറിങ് വിദ്യാർത്ഥികൾക്കുളള സൗജന്യ പാഠ്യപദ്ധതിയിൽ ചേരാം. എൻജിനിയറിങ് കോഴ്‌സ് പൂർത്തിയാക്കാത്തവർ, പരീക്ഷയിൽ പരാജയപ്പെട്ടവർ, ചില വിഷയങ്ങളിൽ പരീക്ഷ എഴുതാനുളളവർ എന്നിവർക്ക് ഈപാഠ്യപദ്ധതിയിൽ ചേരാവുന്നതാണ്.


 

വിദ്യാർത്ഥികൾക്ക് സൗജന്യ താമസം, ഭക്ഷണം എന്നിവ നൽകും. വിദ്യാർഥികൾക്കായി  മോട്ടിവേഷൻ, കൗൺസിലിംഗ് ക്ലാസ്സുകളും പഠനപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വിഷയത്തിൽ കുറഞ്ഞത് 50 മണിക്കൂർ ക്ലാസ്സും, മോഡൽ പരീക്ഷകളും ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക്  ഫോൺ: 0471-2307733, 8547005050.