കോവിഡ് കാരണം നഷ്ട​മായ മണവും രുചിയും തിരിച്ചു കിട്ടാന്‍ ലളിതമായ ചികിത്സാ രീതിയുമായി ഇ.എന്‍.ടി സര്‍ജന്മാര്‍

കോവിഡ് കാരണം നഷ്ട​മായ മണവും രുചിയും തിരിച്ചു കിട്ടാന്‍ ലളിതമായ ചികിത്സാ രീതിയുമായി ഇ.എന്‍.ടി സര്‍ജന്മാര്‍


കോഴിക്കോട്: കോവിഡ് കാരണം നഷ്ട​മായ മണവും രുചിയും തിരിച്ചു കിട്ടാന്‍ ലളിതമായ ചികിത്സാ രീതിയുമായി ഇ.എന്‍.ടി സര്‍ജന്മാര്‍.നാരങ്ങ, റോസ്, കറയാമ്ബു, യൂക്കാലിപ്റ്റസ് എന്നിവ മണക്കുകയാണ് ചികിത്സാ രീതി. ഈ ചികിത്സ ഏറെ ഫലപ്രദമാണെന്ന് ഇ.എന്‍.ടി സര്‍ജന്മാരുടെ വാര്‍ഷിക സമ്മേളനമായ 'കെന്‍റ്​ കോണ്‍ -2021' വിലയിരുത്തി.കോവിഡ് ചികിത്സാ കാലയളവിലും കോവിഡ് നെഗറ്റീവായ ശേഷവും ദിവസേന രണ്ടുനേരം ഇരുപത് സെക്കന്‍ഡ്​ വീതം റോസ്, നാരങ്ങ, കറയാമ്ബൂ, യൂക്കാലിപ്റ്റസ് എന്നിവ മണക്കണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ശ്വസന സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചികിത്സാ രംഗത്ത് ഇ.എന്‍.ടി സര്‍ജന്മാര്‍ സ്വീകരിക്കേണ്ട നടപടികളെ കേന്ദ്രീകരിച്ചായിരുന്നു കടവ് റിസോര്‍ട്ടില്‍ രണ്ടു ദിവസമായി നടന്ന 'കെന്‍റ്​ കോണ്‍ 2021'ലെ പ്രധാന ചര്‍ച്ച. രാജ്യത്തിനകത്തും പുറത്തുമുള്ള അഞ്ഞൂറിലേറെ ഓട്ടോലാറിങ്ങ്‌ഗോളജിസ്റ്റുകള്‍ പങ്കെടുത്ത സമ്മേളനം നൂറിലേറെ ശാസ്ത്രീയ ചികിത്സാ രീതികളുടെ അവതരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സാക്ഷ്യം വഹിച്ചു .ഓട്ടോലാറിങ്ങ്‌ഗോളജിസ്റ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകത്തി​ന്‍റെ പുതിയ ഭാരവാഹികളായി ഡോ. സി. പ്രഭാകരന്‍ (പ്രസി.), ഡോ. പി. ഷാജിദ് (സെക്ര.), ഡോ. മന്‍സൂര്‍ കുരിക്കള്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.