ബി.കോം മൂന്നാം സെമസ്റ്റര്‍ പരീക്ഷയിലെ ചോദ്യ പേപ്പറില്‍ ഉത്തരവും.

ബി.കോം മൂന്നാം സെമസ്റ്റര്‍ പരീക്ഷയിലെ ചോദ്യ പേപ്പറില്‍ ഉത്തരവും.


തിരുവനന്തപുരം : ബി.കോം മൂന്നാം സെമസ്റ്റര്‍ പരീക്ഷയിലെ ചോദ്യ പേപ്പറില്‍ ഉത്തരവും. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബി.കോം മൂന്നാം സെമസ്റ്റര്‍ കോര്‍പ്പറേറ്റ് അക്കൗണ്ടിങ് പരീക്ഷയുടെ ചോദ്യ പേപ്പറിലാണ് ചോദ്യത്തിനൊപ്പം ഉത്തരവും അച്ചടിച്ച്‌ വന്നത്.ചോദ്യക്കടലാസിന്റെ രണ്ടാം ഭാഗത്തിലെ 23-ാമത്തെ ചോദ്യത്തിനൊപ്പമാണ് ഉത്തരവും അച്ചടിച്ച്‌ വന്നത്. 'വാട്ട് ഈസ് വാല്യൂവേഷന്‍ ബാലന്‍സ് ഷീറ്റ്?' 'ഡ്രോ എ ഫോര്‍മാറ്റ് ഓഫ് വാല്യൂഷേന്‍ ബാലന്‍സ് ഷീറ്റ്' എന്നീങ്ങനെ രണ്ട് ഭാഗമായിട്ടായിരുന്നു ചോദ്യങ്ങള്‍. ചോദ്യത്തിന് പിന്നാലെ ഒന്നര വരിയോളം ഉത്തരവും നീണ്ടുകിടക്കുന്നുണ്ട്. ആറ് മാര്‍ക്കിന്റേതായിരുന്നു ചോദ്യം. ഇത് കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പറിലുണ്ടായിരുന്ന ഒരു ചോദ്യവും ഇത്തവണ ആവര്‍ത്തിച്ചിട്ടുണ്ട്.

ചോദ്യപേപ്പറിലെ അപാകത പരിശോധിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ ഗോഡ് വിന്‍ സമ്രാജ് അറിയിച്ചു. പഠന ബോര്‍ഡ് ചെയര്‍മാന്‍ വിഷയത്തില്‍ പഠനം നടത്തി വിശദീകരണം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.