അബുദാബിയിൽ ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ 100 ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്നു.

അബുദാബിയിൽ ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ 100 ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്നു.


അബുദാബി: ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ 100 ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുമെന്ന് അബുദാബി. കുറഞ്ഞ സമയംകൊണ്ട് പെട്ടെന്ന് ചാര്‍ജ് ചെയ്യാവുന്ന അതിവേഗ സംവിധാനമാണ് അബുദാബിയില്‍ സ്ഥാപിക്കുന്നത്. 15 മുതല്‍ 75 മിനിറ്റു കൊണ്ട് ശരാശരി 400 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് ഈ സംവിധാനത്തിലൂടെ ചെയ്യാം. 5000 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സംവിധാനമുണ്ട്. 12 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഇതുവഴി കുറയ്ക്കാം.

അടുത്തവര്‍ഷം യുഎഇയില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്കു മുന്‍പ് കൂടുതല്‍ സ്ഥലങ്ങളില്‍ സ്റ്റേഷനുകള്‍ സജ്ജമാക്കാനാണ് തീരുമാനം. 2050 ഓടെ കാര്‍ബണ്‍ മലിനീകരണമില്ലാത്ത രാജ്യമെന്ന യുഎഇയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക് എത്താന്‍ പദ്ധതി സഹായിക്കും.