പ്രശസ്ത നടി ചിത്ര അന്തരിച്ചു.

പ്രശസ്ത നടി ചിത്ര  അന്തരിച്ചു.


ചെന്നൈ: പ്രശസ്ത നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ആട്ടക്കലാശം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനു നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്.  പൊന്നുചാമി സിനിമയിലെ നായിക കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. അമരം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു.

ആറാം തമ്പുരാന്‍, മിസ്റ്റര്‍ ബ്ട്ടലര്‍, അടിവാരം പാഥേയം, സാദരം, അദ്വൈതം, ദേവാസുരം, ഏകലവ്യന്‍, കളിക്കളം, പഞ്ചാഗ്നി എന്നീ സിനിമകളിലും മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന ദിലീപ് ചിത്രത്തിലാണ് ചിത്ര ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

വാര്ത്തകള് വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്ത്തകള് ടെലെഗ്രാമിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

പിന്നീട് തമിഴ് സീരിയലുകളില്‍ മാത്രമാണ് അഭിനയിച്ചത്. രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ  കൊച്ചിയിലാണ് ജനനം. ഭര്‍ത്താവ് വിജയരാഘവന്‍. മകള്‍: ശ്രുതി. സംസ്‌കാരം വൈകീട്ട് 4 മണിക്ക് ചെന്നൈ സാലിഗ്രാമത്തില്‍ നടക്കും.