പ്രശസ്​ത സിനിമ താരം കെ.ടി.എസ് പടന്നയിൽ അന്തരിച്ചു.

പ്രശസ്​ത സിനിമ താരം കെ.ടി.എസ് പടന്നയിൽ അന്തരിച്ചു.


കൊച്ചി: ​പ്രശസ്​ത സിനിമ താരം കെ.ടി.എസ് പടന്നയിൽ (88) അന്തരിച്ചു. നാടകലോകത്തുനിന്നും സിനിമ മേഖലയിലെത്തിയ പടന്നയിലിന്‍റെതായി മലയാളി മനസിൽ ഇടം നേടിയ കഥാപാത്രങ്ങൾ ഏറെയാണ്​. 1947-ൽ ഏഴാം ക്ലാസോടെ  പഠനം അവസാനിച്ചു.  ദാരി​ദ്ര്യം തന്നെയായിരുന്നു കാരണം. ചെറുപ്പത്തിൽ തന്നെ,  കോൽകളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളിൽ സജീവമായി. ചെറുപ്പം മുതൽ നാടകങ്ങളുടെ ആരാധകനായിരുന്നു.