അടൂർരിൽ അച്ഛൻ മകനെ വെട്ടി; ഗുരുതരമായി പരിക്കേറ്റ മകൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

അടൂർരിൽ അച്ഛൻ മകനെ വെട്ടി; ഗുരുതരമായി പരിക്കേറ്റ മകൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.


അടൂർ വടക്കടത്ത്കാവിൽ അച്ഛൻ മകനെ വെട്ടി പരുക്ക് ഏല്പിച്ചു. ഗുരുതരമായി പരിക്കേറ്റ മകൻ രാജേഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അടൂർ, വടക്കടത്തുകാവ് ദേവീക്ഷേത്രത്തിനു സമീപം വൈശാഖ വീട്ടിൽ രാജേഷിനെ അച്ഛൻ തങ്കപ്പൻ നായർ ആണ് വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 യോടെ അച്ഛൻ തങ്കപ്പൻ നായരും അമ്മ 

രാധമ്മയും താമസിക്കുന്ന വടക്കടത്തുകാവിലെ വീട്ടിൽ മദ്യപിച്ച് എത്തി വഴക്കുണ്ടാക്കുകയും അമ്മ രാധമ്മയുടെ കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തു. പിടിവലിക്കിടെ രാജേഷ് സിറ്റൗട്ടിൽ മറിഞ്ഞു വീഴുകയും തങ്കപ്പൻ നായർ അടുക്കളയിൽ നിന്നും വെട്ടുകത്തി എടുത്തു കൊണ്ടുവന്ന് രാജേഷിന്റെ തലക്കും ദേഹത്തും വെട്ടുകയുമായിരുന്നു.

രാജേഷ് വെട്ടുകൊണ്ട് മുറ്റത്ത് വീഴുകയും തുടർന്ന് തങ്കപ്പൻ നായർ 112 ൽ വിളിച്ച് മകനെ വെട്ടിപ്പരിക്കേൽപ്പിച്ച വിവരം അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ അടൂർ പോലീസ് സ്ഥലത്തെത്തി രാജേഷിനെ അടൂർ ഗവ: ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോട്ടയം MCH ലേക്ക് കൊണ്ടുപോവുകയും ചെയ്തു.

രാജേഷ് ഭാര്യ ദീപയുമായി ഊട്ടിയിൽ റിസോർട്ട് സംബന്ധമായ ബിസിനസ്സ് ചെയ്യുകയാണ്. തങ്കപ്പൻ നായർ വിമുക്തഭടനാണ്. രാജേഷിനെ കൂടാതെ രാജീവ്, രാജി എന്നീ രണ്ട് മക്കൾ കൂടി ഉണ്ട് . സംഭവം നടക്കുമ്പോൾ മുത്തമകൻ രാജീവ് വീട്ടിൽ ഉണ്ടായിരുന്നു. രാജേഷ് വീട്ടിൽ വരുമ്പോഴെല്ലാം മദ്യപിച്ചു വന്ന് മതാപിതാക്കളെ ഉപദ്രവിക്കാറുണ്ട് എന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. അടൂർ പോലീസ് നിയമ നടപടികൾ സ്വീകരിച്ചു വരുന്നു.