വാഹന പരിശോധനക്കിടെ വെടിയേറ്റ് വനിതാ പൊലീസ് ഓഫീസർ മരിച്ചു

വാഹന പരിശോധനക്കിടെ വെടിയേറ്റ് വനിതാ പൊലീസ് ഓഫീസർ മരിച്ചു


ഷിക്കാഗോ ∙ ഷിക്കാഗോ സൗത്ത് സൈഡിൽ ശനിയാഴ്ച രാത്രി വാഹന പരിശോധനക്കിടയിൽ  പോലീസ് ഓഫീസർമാർക്കെതിരെ വെടിയുതിർത്തതിനെ തുടർന്ന് 29 വയസ്സുള്ള വനിതാ ഓഫീസർ എല്ലാ ഫ്രഞ്ച് മരിച്ചു. മറ്റൊരു ഓഫീസർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

പൊലീസ് തിരിച്ചു വെടിവച്ചതിനെ തുടർന്ന് കാറിലുണ്ടായിരുന്ന മൂന്നു പേരിൽ ഒരാൾക്കു പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഈഗൾ വുഡിൽ ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട വനിത ഓഫീസർ മൂന്നു വർഷം മുമ്പാണ് ഷിക്കാഗോ പൊലീസിൽ ചേർന്നത്.1988 നുശേഷം ജോലിക്കിടെ ഷിക്കാഗോയിൽ കൊല്ലപ്പെടുന്ന ആദ്യ വനിതാ ഓഫീസറാണ് എല്ലാ. വെടിവയ്പ്പു സംഭവത്തിൽ ഷിക്കാഗോ മേയർ ലോറി ലൈറ്റ് ഫുട്ട് ആശങ്ക പ്രകടിപ്പിച്ചു. വാരാന്ത്യം നടന്ന വെടിവയ്പ്പിൽ ഷിക്കാഗോയിൽ 60 പേർക്ക് പരുക്കേൽക്കുകയും 10 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.