ചലച്ചിത്ര സംവിധായകന്‍ അശോകന്‍ അന്തരിച്ചു.

ചലച്ചിത്ര സംവിധായകന്‍ അശോകന്‍ അന്തരിച്ചു.


കൊച്ചി: ചലച്ചിത്ര സംവിധായകന്‍ അശോകന്‍ ( രാമന്‍ അശോക് കുമാര്‍ ) അന്തരിച്ചു. 60 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വര്‍ക്കല സ്വദേശിയാണ്.

വര്‍ണ്ണം, ആചാര്യന്‍ എന്നിവയാണ് അശോകന്‍ സംവിധാനം ചെയ്ത സിനിമകള്‍. പിന്നീട് സംവിധായകന്‍ താഹയ്‌ക്കൊപ്പം ചേര്‍ന്ന് അശോകന്‍-താഹ കൂട്ടുകെട്ടില്‍ സിനിമകള്‍ സംവിധാനം ചെയ്തു. സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സിനിമകളാണ് അശോകന്‍-താഹ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത്. ശശികുമാറിനൊപ്പം നൂറോളം സിനിമകള്‍ക്ക് സഹസംവിധായകനായി പ്രവര്‍ത്തിച്ചു. അശോകന്‍ സംവിധാനം ചെയ്ത കാണാപ്പുറങ്ങള്‍ എന്ന ടെലിഫിലിമിന്, ആ വര്‍ഷത്തെ മികച്ച ടെലിഫിലിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഐടി വ്യവസായ സംരംഭകന്‍ കൂടിയാണ്. വിവാഹശേഷം ബന്ധുക്കള്‍ക്കൊപ്പം സിംഗപ്പൂരില്‍ സ്ഥിരതാമസമാക്കിയ അശോകന്‍ അവിടേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റി. സീതയാണ് ഭാര്യ. വിദ്യാര്‍ത്ഥിനിയായ അഭിരാമി മകളാണ്.