സിനിമ - സീരിയല്‍ താരം കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു.

സിനിമ - സീരിയല്‍ താരം കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു.


കൊച്ചി: സിനിമ - സീരിയല്‍ താരം കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖം ബാധിച്ച്‌ കിടപ്പിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1989ല്‍ പുറത്തിറങ്ങിയ 'ക്രൈംബ്രാഞ്ച്' ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ദേവാസുരം, മിമിക്സ് പരേഡ്, ചെങ്കോല്‍, മിമിക്സ് പരേഡ്, ആദ്യത്തെ കണ്‍മണി തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ വേഷമിട്ടു. മയൂരനൃത്തം എന്ന ചിത്രത്തില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സീമ ജി നായര്‍, ബാലാജി ശര്‍മ അടക്കമുള്ള സഹപ്രവര്‍ത്തകര്‍ മരണത്തില്‍ അനുശോചിച്ചു.