ആറ് മാസത്തിനിടെ ചൈനയില്‍ ആദ്യ കോവിഡ് മരണം; കടുത്ത നിയന്ത്രണങ്ങള്‍.

ആറ് മാസത്തിനിടെ ചൈനയില്‍ ആദ്യ കോവിഡ് മരണം; കടുത്ത നിയന്ത്രണങ്ങള്‍.


 

ബിയജിംഗ്:  ആറ് മാസത്തിനുള്ളില്‍ ആദ്യത്തെ കോവിഡ് 19 മരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു.  ഇതോടെ തലസ്ഥാനമായ ബീജിംഗില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് ചൈന കടന്നു. ബീജിംഗില്‍ അധികാരികള്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകള്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് ഓണ്‍ലൈനാക്കി. നഗരത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശമായ ചായോങ്ങിലെ ഓഫീസുകളും റെസ്‌റ്റോറന്റുകളും അടച്ചുപൂട്ടുകയും. വീടിന് പുറത്തുപോകുന്നത് ഒഴിവാക്കാന്‍ താമസക്കാരോട് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിവരം.  നവംബര്‍ 19ന് ചൈനയില്‍ 24,435 പുതിയ കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം മുമ്പ് 24,473 ആയിരുന്നു കേസുകളുടെ എണ്ണം. ഇതില്‍ നിന്നും ചെറിയ കുറവുണ്ടെന്നാണ് ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചത്. 

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ ബീജിംഗില്‍ 516 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് വിവരം.  ആഗോളതലത്തിലെ കൊവിഡ് കണക്കുകള്‍ വച്ച് നോക്കിയാല്‍ ഇത് കുറവാണ് എന്നാല്‍ 'സീറോകോവിഡ്' നയം നടപ്പിലാക്കുന്നത് തുടരുന്നതിനാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ നഗര അധികാരികള്‍ക്ക് നഗരത്തിലുടനീളം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.