വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു.
കാര്‍ പൂര്‍ണമായും തകര്‍ന്നു.
കോഴിക്കോട് : രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ പുളിഞ്ചോട് വളവിന് സമീപമാണ് സംഭവം. കാര്‍ പൂര്‍ണമായും തകര്‍ന്നു.
വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ..
കാറില്‍ യാത്ര ചെയ്ത പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കാറില്‍ അഞ്ച് പുരുഷന്മാരാണ് ഉണ്ടായിരുന്നത്. ഇവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വാഹനങ്ങള്‍ അമിത വേഗതയിലായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനെത്തി. പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.