അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കണ്ണൂരിൽ അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു..

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കണ്ണൂരിൽ അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു..

കണ്ണൂർ കെ എ പി ബറ്റാലിയനിലെ അഞ്ച് പൊലീസുകാർക്കാണ് സസ്പെൻഷൻ കിട്ടിയത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് സസ്പെൻഷൻ. പൊലീസുകാർ സഞ്ചരിച്ച കാർ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റിരുന്നു. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.