ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു :കണ്ണീരോടെ ഫുട്ബോൾ ലോകം.

വിടവാങ്ങിയത് ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രത്തിൽ ഇടംനേടിയ താരം.

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു :കണ്ണീരോടെ ഫുട്ബോൾ ലോകം.


ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 വയസായിരുന്നു.കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു.