ഇന്ധനവില ഇന്നും കൂട്ടി; സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു.

ഇന്ധനവില ഇന്നും കൂട്ടി; സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു.


തിരുവനന്തപുരം: പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.  ഇതോടെ പാറശ്ശാലയില്‍ പെട്രോള്‍ വില 110 കടന്നു. 110 രൂപ 10 പൈസയും, ഡീസലിന് 103 രൂപ 77 പൈസയുമാണ് ഇന്നത്തെ നിരക്ക്. പെട്രോളിന് 35 പൈസയും ഡീസലിന്​ 36 പൈസയും​ ഇന്നലെ വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8 രൂപ 10 പൈസയും, പെട്രോളിന് 6 രൂപ 60 പൈസയുമാണ് കൂട്ടിയത്.