പരസ്യത്തിൽ ഗാന്ധിജിയുടെ ചിത്രം: സർക്കാർ നടപടി വേണം -ഗാന്ധിദർശൻ വേദി

പരസ്യത്തിൽ ഗാന്ധിജിയുടെ ചിത്രം: സർക്കാർ നടപടി വേണം -ഗാന്ധിദർശൻ വേദി


കൊച്ചി:സ്വകാര്യ വസ്ത്ര നിർമ്മാണ കമ്പനിയുടെ പരസ്യത്തിൽ ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

1950 ലെ എംബ്ലംസ് ആൻഡ് നെയിംസ് പ്രൊട്ടക്ഷൻ നിയമം, പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് റ്റു നാഷണൽ ഹോണർ ആക്ട് 1971 പ്രകാരം അദ്ദേഹത്തിൻ്റെ പേരോ ,ചിത്രമോ പരസ്യങ്ങളിൽ ഉപയോഗിക്കാൻ പാടില്ല. പരസ്യചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത് ഈ നിയമത്തിനെതിരാണ്. അതിനാൽ പരസ്യം പിൻവലിപ്പിക്കാനും ,ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും വേണ്ട നടപടി ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണമെന്നും സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു