ഗുജറാത്തിൽ വാതകച്ചോര്‍ച്ച; അപകടത്തില്‍ ആറ് മരണം സ്ഥിരീകരിച്ചു .

ഗുജറാത്തിൽ വാതകച്ചോര്‍ച്ച; അപകടത്തില്‍ ആറ് മരണം സ്ഥിരീകരിച്ചു .


ഗുജറാത്തിലെ സൂറത്തിൽ വാതകച്ചോര്‍ച്ച. അപകടത്തില്‍ ആറ് മരണം സ്ഥിരീകരിച്ചു . സൂറത്തിലെ സച്ചിന്‍ ജിഐഡിസിയില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.വാതകം ശ്വസിച്ച്‌ ഗുരുതരാവസ്ഥയിലായ 25 ഓളം പേരെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാതകം ശ്വസിച്ച്‌ ഗുരുതരാവസ്ഥയില്‍ എത്തിയവര്‍ക്ക് പ്രത്യക വാര്‍ഡ് രൂപീകരിച്ച്‌ ചികിത്സ പുരഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ഫാക്ടറിയിലെ ടാങ്കറില്‍ നിറച്ചിരുന്ന രാസവസ്തു ചോര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാധമിക നിഗമനം. വാതകം മറ്റൊരു ടാങ്കിലേക്ക് മാറ്റിയപ്പോള്‍ ഉണ്ടായ ചോര്‍ച്ചയാകാം അപകടത്തിന് വഴിവെച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.