മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി ജിയോ: 21 ശതമാനം വര്‍ധന

കഴിഞ്ഞയാഴ്ച എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു.

മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി ജിയോ:  21 ശതമാനം വര്‍ധന


രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായ ജിയോ മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി. ഡിസംബര്‍ ഒന്നുമുതല്‍ പ്രീപെയ്ഡ് നിരക്കില്‍ 21 ശതമാനം വര്‍ധന.

ജിയോ ഫോണ്‍ പ്ലാനുകള്‍, അണ്‍ലിമിറ്റഡ് പ്ലാനുകള്‍, ഡാറ്റ ആഡ് ഓണ്‍ പ്ലാനുകള്‍ എന്നിവയ്ക്ക് അടക്കം നിരക്ക് കൂട്ടിയിട്ടുണ്ട്. 28 ദിവസം കാലാവധിയുള്ള 129 രൂപ പ്ലാന്‍ 155 ആയി കൂട്ടി. 149 രൂപ പ്ലാന്‍ 179 ആക്കി. 199 രൂപ പ്ലാന്‍ 239 ആയി വര്‍ധിപ്പിച്ചു. 249 രൂപ പ്ലാന്‍ 299 ആയി ഉയരും. 399 പ്ലാന്‍ 479 ആയും 444 പ്ലാന്‍ 533 രൂപ ആയും കൂട്ടിയിട്ടുണ്ട്. ഒരു വര്‍ഷം കാലാവധിയുള്ള 1299 രൂപ പ്ലാന്‍ ലഭിക്കുന്നതിന് ഇനി 1559 രൂപ നല്‍കണം.

എയര്‍ടെലും വോഡഫോണ്‍ ഐഡിയയും നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ജിയോയും നിരക്ക് കൂട്ടിയത്.  കഴിഞ്ഞയാഴ്ച എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു