റെക്കോഡ് ഭേദിച്ച് സ്വര്‍ണവില

കേരളത്തില്‍ ഇന്ന് രേഖപ്പെടുത്തിയത് പവന് 35040 എന്ന നിരക്കാണ്

റെക്കോഡ് ഭേദിച്ച് സ്വര്‍ണവില


കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോഡ് തിരുത്തി മുന്നോട്ട്. പവന് 35000 രൂപ കടന്നു. കേരളത്തില്‍ ഇന്ന് രേഖപ്പെടുത്തിയത് പവന് 35040 എന്ന നിരക്കാണ്. ഗ്രാമിന് 4380 രൂപയും. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ വിപണികള്‍ നിശ്ചലമായതാണ് മറ്റു മേഖലകളില്‍ നിന്ന് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയാന്‍ കാരണം. എപ്പോഴും സുരക്ഷിത നിക്ഷേപമായി കരുതുന്നതാണ് സ്വര്‍ണം. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് വില ഉയര്‍ന്നിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് വില ഒരു ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1759 ഡോളര്‍ ആയി.

കൊറോണക്കെതിരായ വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല. വാക്‌സിന്‍ കണ്ടെത്തിയാല്‍ മാത്രമേ അമേരിക്കന്‍ സമ്ബദ് ഘടനയ്ക്ക് തിരിച്ചുവരവുള്ളൂ എന്നാണ് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മേധാവി നല്‍കിയ മുന്നറിയിപ്പ്.