സംസ്ഥാനത്ത് സ്വർണ വില ഉയർന്നു

സംസ്ഥാനത്ത് സ്വർണ വില ഉയർന്നു


സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 4370 രൂപയും പവന് 34,960 രൂപയും ആണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്.ഗ്രാമിന് 4360 രൂപയിലും  പവന് 34,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിൽ വെള്ളിയാഴ്ചയും സ്വർണവില തുടർച്ചയായി മാറ്റമില്ലാതെ തുടർന്നു.

സ്പോട്ട് ഗോൾഡ്  ഔൺസിന് 1,752.78 ഡോളറിൽ മാറ്റമില്ല. ഇത് ആഴ്ചയിൽ ഇതുവരെ 0.5% കുറഞ്ഞു. അമേരിക്കൻ പണപ്പെരുപ്പക്കണക്കുകളിലെ മുന്നേറ്റം ബോണ്ട് വരുമാന വീഴ്ചക്ക്  കാരണമായത് ഇന്നലെ സ്വര്‍ണത്തിന് മുന്നേറ്റം നൽകി. സ്വർണം 1740 ഡോളറിൽ ക്രമപ്പെടുന്നത് പ്രതീക്ഷയാണ്.