വീണ്ടും റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവില

സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണിത്

വീണ്ടും റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവില


കേരളത്തില്‍ ഇന്നും സ്വര്‍ണത്തിന് സര്‍വ്വകാല റെക്കോര്‍ഡ് വില. പവന് 35920 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പവന് 120 ഉയര്‍ന്ന് സ്വര്‍ണ വില 35920ല്‍ എത്തിയത്. ഇന്നലെ രാവിലെ പവന് 38000 രൂപയായിരുന്നു സ്വര്‍ണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 34160 രൂപയാണ്. ജൂണ്‍ 6,7,8 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. സ്വര്‍ണ വില പവന് 36000ലേയ്ക്ക് അടുക്കുമ്ബോള്‍ ജ്വല്ലറികളിലും മറ്റും സ്വര്‍ണം വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞതായി ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.