നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ വകവയ്ക്കില്ലെന്നും ഉന്നതവിദ്യാഭ്യാസരംഗത്തെ പരിഷ്കരണനടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു.

നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ വകവയ്ക്കില്ലെന്നും ഉന്നതവിദ്യാഭ്യാസരംഗത്തെ പരിഷ്കരണനടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു.


കൊച്ചി : നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ വകവയ്ക്കില്ലെന്നും ഉന്നതവിദ്യാഭ്യാസരംഗത്തെ പരിഷ്കരണനടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. പ്രശ്നങ്ങളുണ്ടാക്കുന്നത് ആരെല്ലാമാണെന്ന് എല്ലാവര്‍ക്കും അറിയാം. സര്‍ക്കാര്‍ സംയമനത്തോടെയാണ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എറണാകുളം പ്രസ്ക്ലബ്ബിലെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കെടിയു വിസി നിയമനവിധിക്കെതിരെ ഡോ. എം എസ് ജയശ്രീ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ കക്ഷിചേരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. അഭിഭാഷകനുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ചാന്‍സലറായി അക്കാദമിക് വിദഗ്ധരെ നിയമിക്കാന്‍ ബില്‍ കൊണ്ടുവരും. എല്ലാവരുമായും ചര്‍ച്ചയും നടത്തും. ഗവര്‍ണര്‍മാരെത്തന്നെ ചാന്‍സലര്‍മാരാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയാല്‍ അപ്പോള്‍ കാണാം. ഇതുവരെ സര്‍വകലാശാലകള്‍ പ്രവര്‍ത്തിച്ചിരുന്നത് അതത് സ്ഥാപനത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പ്രകാരമാണ്. എന്നാലിപ്പോള്‍ യുജിസി റഗുലേഷനാണ് പ്രധാനമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്രീകൃത പരിഷ്കരണങ്ങളിലേക്ക് വഴിവയ്ക്കുന്നതാണിത്. ഒറ്റപ്പെട്ട സംഭവമായി കാണരുത്. ദേശീയരാഷ്ട്രീയ സ്ഥിതിവിശേഷവുമായി ബന്ധപ്പെടുത്തി കാണണം.

എന്‍എസ്‌എസ് കുഴിമാത്രമല്ല, വഴിയും വെട്ടിയിട്ടുണ്ട്. ക്ലാസ്മുറിയില്‍മാത്രം ഒതുങ്ങുന്നതല്ല അധ്യാപനം. എന്‍എസ്‌എസിന്റെ സംഭാവന വലുതാണ്. എന്‍എസ്‌എസുമായി ബന്ധപ്പെട്ടുള്ള അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ അധ്യാപനത്തിന്റെ ഭാഗമാണ്. ഹൈക്കോടതി പരാമര്‍ശം വ്യക്തിപരമായി വേദനയുണ്ടാക്കി. കേരളത്തിലെ വിദ്യാര്‍ഥികള്‍ പുറത്തുപോകുന്നത് ഇവിടെ വിദ്യാഭ്യാസരംഗത്തെ ഗുണമേന്മ കുറഞ്ഞതിനാലോ വിദേശത്തെ മേന്മമൂലമോ അല്ലെന്നും മന്ത്രി പറഞ്ഞു.