നൂറിലേറെപ്പേര്‍ക്ക് കോവിഡ്- തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജ് അടച്ചു ; പത്തുജീവനക്കാര്‍ക്ക് കോവിഡ്- കുമ്പനാട് എസ്ബിഐയും അടച്ചു.

നൂറിലേറെപ്പേര്‍ക്ക് കോവിഡ്- തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജ് അടച്ചു ; പത്തുജീവനക്കാര്‍ക്ക് കോവിഡ്- കുമ്പനാട് എസ്ബിഐയും അടച്ചു.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജ് അടച്ചു. വിദ്യാര്‍ഥികളടക്കം നൂറിലേറെപ്പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പത്തുജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവല്ല കുമ്പനാട് എസ്ബിഐ ശാഖയും അടച്ചു.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രതിദിന കോവിഡ് രോഗികള്‍ 10,000 കടന്നു. ഇന്നലെ തിരുവനന്തപുരത്താണ് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 3498 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. എറണാകുളമാണ് തൊട്ടുപിന്നില്‍. 2214 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.