ഈ മൂന്ന് തരം പാനീയങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിച്ച് കൊവിഡിനെ ചെറുക്കാൻ സഹായിക്കും.

പ്രതിരോധശേഷി വർദ്ധിപ്പിച്ച് കൊവിഡിനെ ചെറുക്കാൻ സഹായിക്കുന്നതിന് ആരോ​ഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

ഈ മൂന്ന് തരം പാനീയങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിച്ച് കൊവിഡിനെ ചെറുക്കാൻ സഹായിക്കും.


രാജ്യത്ത്  കോവിഡ് -19 രണ്ടാം തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും വലിയ പ്രതിസന്ധികളിലൂടെയാണ് ആരോഗ്യമേഖല കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ കൊവിഡ് കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ടത് രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നുള്ളതാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മൂന്ന് തരം ജ്യൂസുകൾ ഏതൊക്കെയാണെന്ന് അറിയാം.

 പ്രതിരോധശേഷി വർദ്ധിപ്പിച്ച് കൊവിഡിനെ ചെറുക്കാൻ സഹായിക്കുന്നതിന് പുറമെ, കറ്റാർ വാഴ ജ്യൂസിന് ചർമ്മം, മുടിയുടെ ആരോ​ഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. അതിരാവിലെ ഒരു ഗ്ലാസ് കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത്  അണുബാധകൾക്കെതിരെ പോരാടനും പ്രതിരോധശേഷി നിലനിർത്താൻ സഹായിക്കും. കറ്റാർ വാഴ ജ്യൂസ് ദഹന നാളത്തിൽ വിഷാംശത്തെ ഇല്ലാതാക്കാൻ സഹായിക്കും.  

നാരങ്ങ വെള്ളം:

ദിവസവും വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൊവിഡിനെതിരെ പോരാടുന്നതിനുള്ള ചില സംയുക്തങ്ങൾ നാരങ്ങയിൽ അടങ്ങിയിരിക്കുന്നു.  നാരങ്ങാവെള്ളത്തിൽ പൈനാപ്പിളും ഇഞ്ചിയും ചേർത്ത് കഴിക്കുന്നത് കൂടുതൽ ​ഗുണം ചെയ്യും.

വിറ്റാമിൻ സി എന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റ് ധാരാളമായി നാരങ്ങയിൽ അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും ആൻറി ബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങൾ ഉള്ളതുമാണ്. രോഗങ്ങളുമായി പോരാടാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ് നാരങ്ങ വെള്ളം.

 

 കറ്റാർവാഴ ജ്യൂസ്:

 പ്രതിരോധശേഷി വർദ്ധിപ്പിച്ച് കൊവിഡിനെ ചെറുക്കാൻ സഹായിക്കുന്നതിന് പുറമെ, കറ്റാർ വാഴ ജ്യൂസിന് ചർമ്മം, മുടിയുടെ ആരോ​ഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. അതിരാവിലെ ഒരു ഗ്ലാസ് കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത്  അണുബാധകൾക്കെതിരെ പോരാടനും പ്രതിരോധശേഷി നിലനിർത്താൻ സഹായിക്കും. കറ്റാർ വാഴ ജ്യൂസ് ദഹന നാളത്തിൽ വിഷാംശത്തെ ഇല്ലാതാക്കാൻ സഹായിക്കും. 

തണ്ണിമത്തൻ ജ്യൂസ്:

തണ്ണിമത്തൻ ജ്യൂസ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഏറെ സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് ജലാംശം നിലനിർത്താൻ സഹായിക്കുകയും അമിനോ ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ കലോറി നീക്കം ചെയ്യാനും സഹായിക്കുകയും ചെയ്യുന്നു.