കേരളത്തിൽ നരബലി! 2 സ്ത്രീകളെ കൊന്ന് കഷ്ണങ്ങൾ ആക്കി കുഴിച്ചിട്ടു.

കേരളത്തിൽ നരബലി! 2 സ്ത്രീകളെ കൊന്ന് കഷ്ണങ്ങൾ ആക്കി കുഴിച്ചിട്ടു.


തിരുവനന്തപുരം : കേരളത്തിൽ നരബലി നടന്നു . തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ട് പോയത്. കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. സാമ്പത്തിക അഭിവൃദ്ധിക്കായാണ് നരബലി നടത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ട്. സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നെന്നാണ് വിവരം. പെരുമ്പാവൂർ സ്വദേശി റഷീദാണ് എജൻ്റ്. ഭഗവന്ത്, ലൈല എന്നിവരാണ് കസ്റ്റഡിയിലായ ദമ്പതിമാർ. പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത് .

വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ..

കാലടി സ്വദേശിയായ റോസലിൻ, കടവന്ത്ര സ്വദേശി പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ലക്കാരായ ദമ്പതികൾക്ക് വേണ്ടിയാണ് ഇവരെ ബലി നൽകിയതെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്മയുടെ മിസിങ് കേസ് അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്ത് വന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.