ബുറേവി ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ മരണസംഖ്യ ഉയരുന്നു, കേരളത്തില്‍ ജാഗ്രത തുടരും

ബുറേവി ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ മരണസംഖ്യ ഉയരുന്നു, കേരളത്തില്‍ ജാഗ്രത തുടരും


ചെന്നൈ:ബുറേവി ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ ഒമ്ബത് മരണം. പന്റൂട്ടിയില്‍ രണ്ടിടത്ത് വീടുകള്‍ തകര്‍ന്ന് മൂന്ന് പേരും, ചെന്നൈയില്‍ ഷോക്കേറ്റ് രണ്ടാളുമാണ് മരിച്ചത്.കാഞ്ചീപുരത്ത് നദിയില്‍ വീണ് പെണ്‍കുട്ടികള്‍ മരിച്ചു. കടലൂരില്‍ അമ്ബതിനായിരത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്ബുകളിലാണ് ഉള്ളത്.ഇരുപതിനായിരത്തോളം വീടുകളില്‍ വെള്ളം കയറി. കാവേരി, നദീതാര ജില്ലകളില്‍ മഴ കനത്ത നാശം വിതച്ചു.

ചെന്നൈ ഉള്‍പ്പടെ തമിഴ്‌നാട്ടില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. ബുറേവി ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാന്നാര്‍ കടലിടുക്കില്‍ തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറായി ഒരേ സ്ഥലത്താണ് തുടരുന്നത്. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെയും ചില അവസരങ്ങളില്‍ 65 കിമീ വരെയുമാണ്. ഇനിയുള്ള മണിക്കൂറില്‍ കൂടുതല്‍ ദുര്‍ബലമായേക്കും.

വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...

 

 

കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയിലും, മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മത്സ്യബന്ധനത്തിന് നിരോധനം തുടരും.തെക്കന്‍ കേരളത്തില്‍ മണിക്കൂറില്‍ 30 മുതല്‍ 45 കിലോമീറ്റര്‍ വരെ കാറ്റിന് സാദ്ധ്യതയുണ്ട്.