അവസാന തോൽവി മറികടക്കാനായി ബ്ലാസ്റ്റേഴ്സ് കളത്തിലേക്ക് ; ഹൈദരാബാദ്എഫ്‌സിയെ നേരിടും

കേരളം വിജയിച്ചാൽ, ഹീറോ ഐ‌എസ്‌എല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെടുന്ന ആദ്യ ടീമായി ഹൈദരാബാദ് മാറും.

അവസാന തോൽവി മറികടക്കാനായി ബ്ലാസ്റ്റേഴ്സ് കളത്തിലേക്ക് ; ഹൈദരാബാദ്എഫ്‌സിയെ നേരിടും


ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഹീറോ ഐ‌എസ്‌എൽ) 2019-20 ൽ ശനിയാഴ്ച ജി‌എം‌സി ബലയോഗി അത്‌ലറ്റിക് ഹോം സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്‌സി തങ്ങളുടെ ആദ്യ പോയിന്റുകൾക്കായി  കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയെ നേരിടും. ഇതുവരെ ഒരു മത്സരത്തിലും വിജയിക്കാനാവാത്ത ഹൈദ്രാബാദ്  എഫ്‌സി എടി‌കെക്കെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ 5-0 ന് തോറ്റു. 

Read Thisവാളയാറിൽ നീതിതേടി ക്ലാസ് മുറിയില്‍ പോസ്റ്റര്‍ പതിച്ച പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷൻ.

അതേസമയം, ഹൈദരാബാദ് എഫ്‌സിയെ നേരിടുമ്പോൾ മുംബൈ സിറ്റി എഫ്‌സിക്കെതിരായ തോൽവിക്ക് മറികടക്കാനാകും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ശ്രമിക്കുക. മുംബൈ സിറ്റി എഫ്‌സിയുടെ അമിൻ ചെർമിറ്റിയുടെ ഗോളിൽ  കേരളബ്ലാസ്റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ അവസാനം നടന്ന മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയിരുന്നു

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. 

ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ്  വീണ്ടും കളിക്കളത്തിലേക്ക്.  നീണ്ട ഇടവേള വിജയകരമായി പ്രയോജനപ്പെടുത്താനാകുമെന്ന് ടീം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ മുംബൈ സിറ്റി എഫ്‌സിക്കെതിരെ പരാജയപ്പെട്ടതിന് ശേഷം അനിവാര്യമായ  വിജയം തേടിയാണ് ഹൈദരാബാദിനെതിരെ കേരളാബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ബർത്തലോമി ഒഗ്‌ബെച്ചെ ടീമിന്റെ നെടുംതൂണായി ടീമിനെ നയിക്കും. ഈ സീസണിൽ രണ്ടുതവണ അദ്ദേഹം ഗോൾ നേടിയിരുന്നു. ദുർബലമായ ഹൈദരാബാദ് പ്രതിരോധത്തിനെതിരായി ഗോളുകൾ നേടാൻ അദ്ദേഹം പരമാവധി ശ്രമിക്കുമെന്നുറപ്പ്.

Read This: വിദ്യാര്‍ഥിനിക്ക് സഹപാഠിയുടെ ക്രൂര മര്‍ദ്ദനം.

അതേസമയം, ഹെഡ് കോച്ച് എൽകോ ഷട്ടോറിയും തന്റെ ടീമിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കുന്നു. സീസൺ ഓപ്പണറായ എ‌ടി‌കെക്കെതിരായ മത്സരത്തിൽ ടീം വിജയിച്ചിരുന്നു. 

ഹൈദരാബാദ് എഫ്.സി. 

പരിക്കുകളാൽ വലയുന്ന ഹൈദരാബാദ് എഫ്‌സിയുടെ ഹെഡ് കോച്ച് ഫിൽ ബ്രൗൺ തന്റെ ആദ്യ ഇലവൻ തിരഞ്ഞെടുക്കുവാൻ വിഷമതകൾ നേരിടേണ്ടിവരും. രണ്ട് മത്സരങ്ങളിൽ നിന്ന് ടീം എട്ട് ഗോളുകൾ വഴങ്ങിയിരുന്നു. അതിനാൽ തന്നെ ടീമിൽ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്  പ്രതിരോധനിരയിൽ. വരാനിരിക്കുന്ന കളിയിൽ പങ്കെടുക്കാൻ സാധ്യതയില്ലാത്ത മറ്റൊരു കളിക്കാരൻ സാഹിൽ പൻവാർ ആണ്. പരിക്കേറ്റവരുടെ നിരവധി ഹൈദരാബാദ് കളിക്കാരുടെ പട്ടികയിൽ ഈ 19 കാരനും ചേരുന്നു.

Read Thisവാട്സാ‌പ് ചോർത്തൽ വിവാദത്തില്‍ കേന്ദ്ര സർക്കാരിന് പങ്കുണ്ടെന്ന് : മനുഷ്യാവകാശ പ്രവർത്തകർ.

 ഹൈദരാബാദ് എഫ്‌സിക്ക് ഇതുവരെ ഒരു ഗോൾ മാത്രമാണ് നേടാനായത്. തന്റെ അവസാനത്തെ പത്രസമ്മേളനത്തിൽ, അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അഭാവം ബ്രൗൺ തന്റെ ടീമിന്റെ ഭാഗത്തെ ഒരു പ്രധാനപ്രശ്‌നമായി ആവർത്തിച്ചു, മാർസെലോ പെരേര തന്റെ പൂർണ്ണ ഫിറ്റ്നസ് കണ്ടെത്താൻ പാടുപെടുന്നതിനാൽ മത്സരത്തിൽ കളിക്കാനിടയില്ല.