കൊല്ലത്ത് നിന്ന് ഈ മാസം 14ന് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറിയാല്‍ കൊച്ചിയില്‍ നിന്ന് കപ്പലില്‍ ഉല്ലാസ യാത്ര പോകാം.

കൊല്ലത്ത് നിന്ന് ഈ മാസം 14ന് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറിയാല്‍ കൊച്ചിയില്‍ നിന്ന് കപ്പലില്‍ ഉല്ലാസ യാത്ര പോകാം.


കൊല്ലത്ത് നിന്ന് ഈ മാസം 14ന് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറിയാല്‍ കൊച്ചിയില്‍ നിന്ന് കപ്പലില്‍ ഉല്ലാസ യാത്ര പോകാം. ആഡംബര സൗകര്യങ്ങളോടുകൂടിയ ജലയാനമായ നെഫെര്‍ട്ടിറ്റിയിലേക്കുള്ള കണക്ഷനാണ് ബസ് യാത്ര. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷനും കെ.എസ.്ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലും ചേര്‍ന്നാണ് മെയ് 14 നാണ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്. 14 ന് രാവിലെ 4.30ന് ലോഫ്‌ളോര്‍ എ.സി ബസ്സില്‍ പുറപ്പെട്ട് കൊച്ചിയിലെത്താം. കൊച്ചിയില്‍ നിന്നും 9 മണിക്ക് കപ്പല്‍ പുറപ്പെടും. യാത്ര പൂര്‍ത്തിയായശേഷം കൊച്ചിയില്‍നിന്ന് ബസ്സില്‍ തന്നെ കൊല്ലത്ത് തിരികെയെത്താം.

വാര്‍ത്തകള്‍ വേഗത്തില്‍ ലഭിക്കാന്‍ ഇപ്പോള്‍ തന്നെ ജോയിന്‍ ചെയ്യൂ.

അഞ്ചു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ് ഉള്‍ക്കടല്‍ യാത്ര. കപ്പലിനുള്ളില്‍ മ്യൂസിക് വിത്ത് ഡി.ജെ, ഗെയിമുകള്‍, ബുഫെ ലഞ്ച്, കുട്ടികള്‍ക്കുള്ള പ്രത്യേക ഗെയിം സോണ്‍, തീയറ്റര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 3500 രൂപയും 5 മുതല്‍ 10 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 1800 രൂപയുമാണ് നിരക്ക്. കപ്പലിലെ ഭക്ഷണം ഉള്‍പ്പെടെയാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9496675635 8921950903, 7012669689, 9447721659.