ഇളഭട്ടിൻ്റെ ജീവിതം സമൂഹത്തിന് മാതൃക: തോട്ടത്തിൽ രാധാകൃഷ്ണൻ.

ഇളഭട്ടിൻ്റെ ജീവിതം സമൂഹത്തിന് മാതൃക: തോട്ടത്തിൽ രാധാകൃഷ്ണൻ.


 

കൊച്ചി: സാമൂഹ്യ പ്രവർത്തകയും ,ഗാന്ധിയ യുമായിരുന്ന ഇള ബെൻ ഭട്ടിൻ്റെ ജീവിതം സമൂഹത്തിന് മുഴുവൻ മാതൃകയാണെന്ന് മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ പറഞ്ഞു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റിയും ,തേവര എസ്.എച്ച് കോളേജ് എൻ.എസ്.എസ് യുണിറ്റും സംയുക്തമായി നടത്തിയ ഇളബെൻ ഭട്ട് അനുസ്മരണം എസ്.എച്ച് കോളജ് ആഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലളിതമായ ജീവിത ശൈലിയും ,സൗമ്യമായ ഇടപെടലും ,പ്രവർത്തി അധിഷ്ഠിത രീതിയും ,വഴി ജനമനസ്സിൽ സ്ഥായിയായ ഇടം നേടാൻ അവർക്ക് കഴിഞ്ഞു. ഗാന്ധിയൻ ആദർശങ്ങൾ അൽപ്പമെങ്കിലും സ്വാധീനിക്കാൻ കഴിഞ്ഞാൽ അത് സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇള ഭട്ടിൻ്റെ ജീവിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.എച്ച് കോളേജ് മാനേജർ റവ: പൗലോസ് കിടങ്ങൻ അധ്യക്ഷത വഹിച്ചു.കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ: എം.സി ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.പ്രിൻസിപ്പൽ റവ.ഡോ: ജോസ് ജോൺ ,ഡോ :ദീപ സി.കെ, കെ .ആർ .നന്ദകുമാർ ,മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.