അര്‍ജന്റീനയ്‌ക്കെതിരായ തകർപ്പൻ ജയം: സൗദിയില്‍ ഇന്ന് പൊതു അവധി.

അര്‍ജന്റീനയ്‌ക്കെതിരായ തകർപ്പൻ ജയം: സൗദിയില്‍ ഇന്ന്  പൊതു അവധി.


 

സൗദി: സൗദി അറേബ്യയില്‍ ഇന്ന് (ബുധനാഴ്ച) പൊതു അവധി പ്രഖ്യാപിച്ചു. ലോകകപ്പ് ഫുട്‌ബോളില്‍ കരുത്തരായ അര്‍ജന്റീനയ്‌ക്കെതിരെ സൗദി അറേബ്യ അട്ടിമറി ജയം നേടിയതിന്റെ ആഘോഷത്തിന്റെ ഭാഗമാണിത്. സല്‍മാന്‍ രാജാവാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടത്. സ്വകാര്യ പൊതു മേഖല സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.

അര്‍ജന്റീനയ്ക്കെതിരായ സൗദിഅറേബ്യയുടെ തകര്‍പ്പന്‍ വിജയത്തിന്റെ ആഘോഷത്തില്‍ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാര്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലോക ഫുട്‌ബോളിലെ കരുത്തന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സൗദി ടീം നേടിയ അട്ടിമറി വിജയത്തില്‍ ആവേശത്തിലാണ് രാജ്യത്തെ ഫുട്ബോൾ ആരാധകർ.