ബിഹാറില്‍ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥന്‍ കുത്തേറ്റ് മരിച്ചു; നാല് പേര്‍ അറസ്റ്റിൽ.

ബിഹാറിലെ ഈസ്റ്റ് ചമ്ബാരണ്‍ ജില്ലയിലെ സംഗ്രാംപൂരില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

ബിഹാറില്‍ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥന്‍ കുത്തേറ്റ് മരിച്ചു; നാല് പേര്‍ അറസ്റ്റിൽ.


പാറ്റ്‌ന: ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് ബിഹാറില്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ കുത്തേറ്റ് മരിച്ചു. ബിഹാറിലെ ഈസ്റ്റ് ചമ്ബാരണ്‍ ജില്ലയിലെ സംഗ്രാംപൂരില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് നിലവില്‍ നാല് പേര്‍ അറസ്റ്റിലാണ്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും കേസന്വേഷണം പുരോഗമിക്കുകയാണെന്നും ഈസ്റ്റ് ചമ്ബാരണ്‍ എസ്പി ആഷിഷ് കുമാര്‍ അറിയിച്ചു.

ഇന്ത്യന്‍ വ്യോമസേനയുടെ 40-ാം വിങ്ങിലെ ജൂനിയര്‍ വാറന്റ് ഓഫീസറായ ആദിത്യ കുമാറാണ് കൊല്ലപ്പെട്ടത്. അമൃത്സറില്‍ സേവനമനുഷ്ഠിച്ചിരുന്ന ആദിത്യ കുമാറിന്റെ വീടിന് സമീപമുള്ള ഭൂമിയില്‍ കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതത്തില്‍ കലാശിച്ചതെന്നാണ് വിവരം.

ആദിത്യ കുമാറിന്റെ കൃഷ്ടിയിടത്തില്‍ പിതാവിനോടൊപ്പം നില്‍ക്കവെ ആയിരുന്നു ആക്രമണം. സംഭവത്തില്‍ പിതാവിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും പോലീസ് അറിയിച്ചു.