കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ക്വാറന്റൈന് നിബന്ധനയും പിന്‍വലിച്ച് ചൈന.
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ക്വാറന്റൈന് നിബന്ധനയും പിന്‍വലിച്ച് ചൈന. ജനുവരി 8 മുതല്‍ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന് ഉണ്ടായിരിക്കില്ല. എന്നാല്‍, വിദേശത്ത് നിന്ന് എത്തുന്നവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ചൈന പ്രഖ്യാപിച്ച സിറോ-കോവിഡ് ടോളറന്‍സ് നയത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അവസാന നിബന്ധന ഇതോടെ ഒഴിവാകുന്നു. നിലവില്‍, വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ചൈന 5 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, വിസ അനുവദിക്കുന്നതിനു ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കുമെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ചൈനയിലെ രോഗവ്യാപനം മാറ്റമില്ലാതെ തുടരുന്നു. എല്ലാ ആശുപത്രികളും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ചൈന ഔദ്യോഗികമായി ഒരു കണക്കും പുറത്തുവിട്ടിട്ടില്ലെങ്കിലും 10 ലക്ഷത്തിലധികം ആളുകള്‍ നിലവില്‍ രോഗബാധിതരാണെന്ന് ബ്രിട്ടീഷ് ആരോഗ്യ സംഘടനയായ എയര്‍ഫിനിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ ദിവസവും 5,000 ലധികം കോവിഡ് മരണങ്ങളാണ് ചൈനയില്‍ നടക്കുന്നതെന്ന് സംഘടന പറയുന്നു.