ന്യൂസിലാന്റിനെതിരെ ഇന്ത്യ പതറുന്നു; മുൻനിര ബാറ്റ്സ്മാൻമാരെല്ലാം പുറത്ത്.

ന്യൂസിലാന്റിനെതിരെ ഇന്ത്യ പതറുന്നു; മുൻനിര ബാറ്റ്സ്മാൻമാരെല്ലാം  പുറത്ത്.


ദുബായ്: ഇന്ത്യയ്‌ക്ക് നിര്‍ണായകമായ ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലാന്റിനെതിരെ ബാറ്റിംഗില്‍ ഇന്ത്യയ്‌ക്ക് കൂട്ട തകര്‍ച്ച. പാകിസ്ഥാനുമായുള‌ള മത്സരത്തിലേത് പോലെ വിക്ക‌റ്റുകള്‍ വലിച്ചെറിഞ്ഞ് ഓരോ ബാ‌റ്ററും മടങ്ങുന്ന കാഴ്‌ചയാണ് ഇന്നും കാണുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ഇന്ത്യ 15 ഓവറുകളില്‍ അഞ്ച് വിക്ക‌റ്റ് നഷ്‌ടപ്പെടുത്തി 75 റണ്‍സ് മാത്രമാണ് നേടിയത്.

കളി ആരംഭിച്ച്‌ വൈകാതെ ട്രെന്‍ഡ് ബോള്‍ട്ടിന്റെ പന്തില്‍ ‌ഡാരില്‍ മിച്ചലിന് ക്യാച്ച്‌ നല്‍കി കിഷന്‍(4) വേഗം മടങ്ങി. ആറാം ഓവറില്‍ മ‌റ്റൊരു ഓപ്പണര്‍ രാഹുല്‍(18) പുറത്തായി. തുടര്‍ന്ന് വണ്‍ ഡൗണായി ഇറങ്ങിയ രോഹിത് ശര്‍മ്മ(14) എട്ടാം ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച്‌ പുറത്തായി. പിന്നാലെ ക്യാപ്‌റ്റന്‍ കൊഹ്‌ലി(9), പന്ത്(12) എന്നിവരും പുറത്തായി.

ന്യൂസിലാന്റിന് വേണ്ടി പിറന്നാള്‍കാരന്‍ ഇഷ് സോധി രണ്ട് വിക്ക‌റ്റുകള്‍ നേടി. നേരത്തെ ടോസ് നേടിയ ന്യൂസിലാന്റ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. സൂര്യകുമാര്‍ യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഇന്ന് അന്തിമ ഇലവനില്‍ നിന്ന് പുറത്തായി. പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍, ഓള്‍ റൗണ്ടര്‍ ശാര്‍ദ്ദൂല്‍ ധാക്കൂര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. ഇന്നത്തെ മത്സരം ഇന്ത്യയ്ക്കും ന്യൂസിലാന്റിനും നിര്‍ണായകമാണ് കിഷനും കെ.എല്‍ രാഹുലുമാണ് ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ന്യൂസിലാന്റ് ടീമില്‍ കീപ്പര്‍ സീഫര്‍ട്ടിന് പകരം കോണ്‍വെ വിക്കറ്റ് കീപ്പറാകും.ആദം മില്‍നെയാണ് സീഫര്‍ട്ടിന് പകരം അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടത്.