ടി-20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ- പാക് പോര്; ആവേശത്തോടെ കായികപ്രേമികൾ.

ട്വന്റി-20 ലോകകപ്പില്‍ ഇന്ന് തീപാറും

ടി-20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ- പാക് പോര്; ആവേശത്തോടെ കായികപ്രേമികൾ.


ദുബായ് : ട്വന്റി-20 ലോകകപ്പില്‍ ഇന്ന് തീപാറും. നേര്‍ക്കുനേരിറങ്ങുന്നത് ഇന്ത്യയും ചിരവൈരികളായ പാകിസ്ഥാനും.അതും അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം. ദുബായില്‍ രാത്രി 7.30 മുതലാണ് സൂപ്പര്‍ 12 റൗണ്ടില്‍ രണ്ടാം ഗ്രൂപ്പിലെ വമ്ബന്‍മാരുടെ പോരാട്ടം. മത്സരത്തിന് അനുവദിച്ച ടിക്കറ്റുകളെല്ലാം നേരത്തേ വിറ്റുപോയി. കാല്‍ ലക്ഷത്തോളം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ 70 ശതമാനമാണ് പ്രവേശനം.  ഇതിന് മുമ്ബ് 2016ലെ ട്വന്റി-20 ലോകകപ്പില്‍ മാര്‍ച്ച്‌ 19ന് ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇരു ടീമും മുഖാമുഖം വന്നത്. മത്സരത്തില്‍ ഇന്ത്യ 6 വിക്കറ്രിന് ഉജ്ജ്വല വിജയം നേടി. രണ്ട് സന്നാഹ മത്സരത്തിലും ജയിച്ചുകയറിയ കൊഹ്‌ലിപ്പടയാണ് ഇത്തവണ ഹോട്ട് ഫേവറിറ്റ്. ലോകകപ്പോടു കൂടി ട്വന്റി-20 ക്യാപ്‌ടന്‍ സ്ഥാനം ഒഴിയുന്ന കൊഹ്‌ലി കിരീടവുമായി സൈന്‍ഓഫ് ചെയ്യാനാണ് ഒരുങ്ങുന്നത്.