ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ മഴ മൂലം നിര്‍ത്തിവെച്ചു.

ടെസ്റ്റിൽ വില്ലനായി മഴ

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ മഴ മൂലം നിര്‍ത്തിവെച്ചു.


ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ മഴ മൂലം നിര്‍ത്തിവെച്ചു. ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയസാധ്യത ഉണ്ടായിരുന്നപ്പോള്‍ ആണ് മഴ എത്തിയത്. അങ്ങനെ സമനിലയില്‍ പിരിഞ്ഞു. എന്നാല്‍ ഇപ്പോള്‍ രണ്ടാം ടെസ്റ്റിലും മഴ കളിക്കുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ബൌളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യക്ക് വേണ്ടി ഇറങ്ങിയ രോഹിത്തും രാഹുലും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. മഴ മൂലം നിര്‍ത്തുമ്ബോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 46 റണ്‍സ് നേടിയിട്ടുണ്ട്. 35 റണ്‍സ് നേടി രോഹിതും 10 റണ്‍സോടെ രാഹുലും ആണ് ക്രീസില്‍.

പരുക്ക് പറ്റിയ ശര്‍ദുല്‍ തകൂറിനു പകരം ഇഷാന്ത്‌ ശര്‍മ ആണ് ഇറങ്ങിയത്. ഇംഗ്ലണ്ട് നിരയില്‍ സ്റ്റുവര്‍ട് ബോര്‍ഡ്‌ കളിക്കുന്നില്ല.ഇന്ത്യന്‍ ടീം:രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹനെ, റിഷാബ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പിരിറ്റ് ബുമ്ര, ഇഷാന്ത്‌ ശര്‍മ, മുഹമ്മദ് സിറാജ്ഇംഗ്ലണ്ട് ടീം:ജോസഫ് ബേണ്‍സ്, ടോം സിബ്ളി, ഹസീബ് ഹമീദ്, ജോ റൂട്ട്, ജോണി ബൈര്‍സ്ട്രോ, മോയീന് അലി, ജോസ് ബട്ടലര്‍, സാം കറന്‍, ഓല്ലി റോബിന്‍സണ്‍, മാര്‍ക്ക്‌ വുഡ്, ജെയിംസ് അന്‍ഡേഴ്സണ്‍