ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും.

ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും.


ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. മൂന്നാം ഏകദിനം കേപ്‌ടൌണിലെ ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ നടക്കും. പരമ്ബര നേരത്തെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു. ബോളണ്ട് പാര്‍ക്കിലെ രണ്ട് ഏകദിനങ്ങളിലും തോറ്റ ഇന്ത്യ പരമ്ബര നഷ്ടത്തോടെ നാണക്കേടിന്റെ പടുകുഴിയിലാണ്. ആദ്യ ഏകദിനത്തില്‍ 31 റണ്‍സിനും രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനുമായിരുന്നു പരാജയങ്ങള്‍.

ബാറ്റിംഗിലും ബൌളിംഗിലുമെല്ലാം സുശക്തമാണ് ആതിഥേയ ടീം. ഡിക്കോക്കും മലനും ഡുസ്സനും നായകന്‍ ബാവുമയും മാര്‍ക്രവുമെല്ലാം മാസ്മരിക ബാറ്റിംഗ് പുറത്തെടുക്കുമ്ബോള്‍ ബൌളിംഗില്‍ എന്‍ഗീഡിയും ഷംസിയുമാണ് കുന്തമുനകള്‍. മൂന്നാം ഏകദിനത്തില്‍ വിജയം കെ എല്‍ രാഹുലിന്റെ ടീം ഇന്ത്യയ്ക്ക് അഭിമാന പ്രശ്‌നമാണ്.

ബൌളര്‍മാര്‍ നിലവാരത്തിനൊത്ത പ്രകടനം പുറത്തെടുക്കാത്തതാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് തലവേദനയായി മാറിയിട്ടുള്ളത്. ബാറ്റര്‍മാര്‍ സ്ഥിരത പുലര്‍ത്താത്തതും പോരായ്മയാണ്. കേപ്‌ടൌണ്‍ ഏകദിനത്തിലും വിജയിച്ച്‌ ഏകദിനപരമ്ബര വൈറ്റ് വാഷ് ചെയ്യുകയാണ് ബാവുമ നായകനായ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ലക്ഷ്യം.

ഏതായാലും ജീവന്മരണ പോരാട്ടത്തിനുറച്ച്‌ ടീം ഇന്ത്യയും ആധിപത്യം തുടരാനായി ആതിഥേയ ടീമും നേര്‍ക്ക് നേര്‍ വരുമ്ബോള്‍ അക്ഷരാര്‍ത്ഥത്തില്‍ ത്രില്ലറിനാകും കേപ്‌ടൌണിലെ ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.