കശ്മീരില്‍ ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം.

കശ്മീരില്‍ ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം.


കശ്മീരില്‍ ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. ഷോപിയാനില്‍ രാത്രി മുഴുവന്‍ തുടര്‍ന്ന എറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സൈന്യം വെടിവെച്ചു കൊന്നു.ഇന്നലെ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. അടുത്തിടെ കാശ്മീരില്‍ നിരപരാധികളെ വെടിവെച്ചു കൊന്ന സംഭവങ്ങളില്‍ പങ്കുളളവരാണ് മരിച്ച രണ്ടു ഭീകരരെന്ന് പൊലീസ് പറഞ്ഞു. മലയാളി അടക്കം അഞ്ചു സൈനികരാണ് ഇന്നലെ കശ്മീരില്‍ വീരമൃത്യു വരിച്ചത്. സുരന്‍കോട്ട് വനമേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്താന്‍ ശ്രമിക്കുമ്ബോഴായിരുന്നു സൈനികര്‍ക്ക് വെടിയേറ്റത്.

പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുളളപ്പോഴാണ് തീവ്രവാദികളുമായുളള ഏറ്റുമുട്ടലില്‍ മലയാളി സൈനികന്‍ വൈശാഖ് വീരമൃത്യു വരിച്ചത്. കൊട്ടാരക്കര കുടവട്ടൂര്‍ സ്വദേശിയാണ് 24 കാരനായ വൈശാഖ്. ഇക്കഴിഞ്ഞ പുതുവര്‍ഷ ദിനത്തിലാണ് സ്വരുക്കൂട്ടി വച്ചിരുന്ന സ്വന്തം സമ്ബാദ്യവും വായ്പയും എല്ലാം ചേര്‍ത്ത് വീടെന്ന സ്വപ്നം വൈശാഖ് യാഥാര്‍ഥ്യമാക്കിയത്. പിന്നീട് ഒരവധിക്കാലം മാത്രമാണ് വൈശാഖിന് ഈ വീട്ടില്‍ ചെലവിടാന്‍ കഴിഞ്ഞത്.

നാലു മാസം മുമ്ബാണ് വൈശാഖ് അവസാനമായി നാട്ടിലെത്തിയത്.