യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു.
യുക്രൈനിലെ രണ്ടാമത്തെ നഗരമായ കാര്‍കീവില്‍ ഷെല്ലാക്രമണത്തിലാണ് വിദ്യാര്‍ഥി കൊല്ലപ്പെട്ടത്
കീവ്: യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണാടകക്കാരനായ നവീന്‍ കുമാറാണ് റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 21 വയസ്സായിരുന്നു. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് നവീന്‍ കുമാര്‍. മരണം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.യുക്രൈനിലെ രണ്ടാമത്തെ നഗരമായ കാര്‍കീവില്‍ ഷെല്ലാക്രമണത്തിലാണ് വിദ്യാര്‍ഥി കൊല്ലപ്പെട്ടത്.