ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യൻ വനിതകൾ ഹോക്കി സെമിയിൽ.

ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യൻ വനിതകൾ ഹോക്കി സെമിയിൽ.


ടോക്യോ : ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്രനേട്ടം. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വനിതകള്‍ ഒളിംപിക്‌സ് ഹോക്കി സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. 

22-ാം മിനുട്ടില്‍ ഗുര്‍ജിത് കൗറാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് ക്വാര്‍ട്ടറിലിടം നേടിയ ഓസീസിനെയാണ് റാണി രാംപാലിന്‍രെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വനിതകള്‍ അട്ടിമറിച്ചത്. 

 

ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ടീമാണ് ഓസ്‌ട്രേലിയ. ഗോള്‍കീപ്പര്‍ സബിതയുടെ മികച്ച പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. ചരിത്രത്തില്‍ മൂന്നാമത്തെ തവണയാണ് ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ യോഗ്യത നേടുന്നത്. 1980 ല്‍ ഇന്ത്യന്‍ വനിതകള്‍ നാലാംസ്ഥാനത്തെത്തിയതാണ് മികച്ച നേട്ടം.