ചെന്നൈയ്‌ക്കെതിരേ ബാംഗ്ലൂരിന് 192 റണ്‍സ് വിജയലക്ഷ്യം.

ചെന്നൈയ്‌ക്കെതിരേ ബാംഗ്ലൂരിന് 192 റണ്‍സ് വിജയലക്ഷ്യം.


മുംബൈ:ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരേ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് 192 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. 28 പന്തുകളിൽ നിന്നും 62 റൺസെടുത്ത രവീന്ദ്ര ജഡേജയുടെയും അർധസെഞ്ചുറി നേടിയ ഓപ്പണർ ഫാഫ് ഡുപ്ലെസ്സിയുടെയും ബാറ്റിങ് മികവിലാണ് ചെന്നൈ ഈ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.